ബംഗളൂരു: വിമാനത്താവളങ്ങളുടെയും മെട്രോ സ്റ്റേഷനുകളുടെയും സുരക്ഷാ ചുമതലയുള്ള സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) യൂണിറ്റിലേക്ക് രണ്ട് നായകൾ കൂടി. സുരക്ഷ മുൻനിർത്തിയാണ് ബെൽജിയൻ മാലിനോയിസ് ഇനത്തിൽ പെട്ട മാക്സ്, റേഞ്ചർ എന്നീ പേരുകളിലുള്ള രണ്ട് നായ്ക്കളെ സിഐഎസ്എഫിന്റെ കനൈൻ സ്ക്വാഡിൽ എത്തിച്ചത്. മംഗലാപുരം രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷ സംരക്ഷിക്കുന്ന സംഘത്തിൽ ഇനി നായ്ക്കളും ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.
ബെംഗളൂരുവിലെ തരാലുവിലുള്ള സിഐഎസ്എഫിന്റെ നായ് വളർത്തൽ പരിശീലന കേന്ദ്രത്തിൽ നടന്ന പരിശീലനത്തിൽ മികവ് പുലർത്തിയതിന് പിന്നാലെയാണ് നായ്ക്കളെ സുരക്ഷാ സംഘത്തിലേക്ക് ചേർത്തത്. പരിശീലന പരിപാടിയിൽ മാക്സ് ഒന്നാമതും റേഞ്ചർ രണ്ടാം സ്ഥാനവും നേടി. പരിശീലനം കഴിഞ്ഞെത്തിയ നായ്ക്കളെ സിഐഎസ്എഫിന്റെ എയർപോർട്ട് സെക്യൂരിറ്റി ഗാർഡ്സ് (എഎസ്ജി) വിഭാഗമാണ് വരവേറ്റത്.
Comments