ശ്രീനഗർ: ജമ്മുകശ്മീരിലെ കിഷ്ത്വാർ മേഖലയിൽ കടുത്ത ഹിമപാതം. കിഷ്ത്വാറിന് സമീപമുള്ള പഡാർ ഗ്രാമത്തിലെ നദീതീരത്താണ് ഹിമപാതമുണ്ടായത്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ഹിമപാതങ്ങൾ ഉണ്ടായതിനെ തുടർന്ന് സർക്കാർ വിവിധ മേഖലകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ജനുവരി 14ന് ജില്ലയിലെ ഗുരെസ് സെക്ടറിൽ ഹിമപാതമുണ്ടായി. മധ്യ കശ്മീരിൽ ഗന്ദർബാലിലെ സർബൽ പ്രദേശത്ത് ഒരേസമയം രണ്ട് ഹിമപാതങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്. നിർമാണ കമ്പനിയിലെ രണ്ട് തൊഴിലാളികൾ അപകടത്തിൽ മരിച്ചിരുന്നു.
Comments