മലപ്പുറം: വിവാഹം കഴിഞ്ഞ് മടങ്ങിയ സൈനികന് ലഡാക്കിൽ വീരമൃത്യു. ലഡാക്ക് ആർമി പോസ്റ്റൽ സർവ്വീസിൽ സേവനം അനുഷ്ഠിക്കുന്ന കിഴുപറമ്പ് കുനിയിൽ കോലത്തുംതൊടി നുഫൈൽ(27) ആണ് വീരമൃത്യു വരിച്ചത്. ശ്വാസതടസമാണ് മരണകാരണമെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
ജനുവരി 2-ന് ആയിരുന്നു മുക്കം സ്വദേശിനിയുമായി നുഫൈലിന്റെ വിവാഹം. തുടർന്ന് 22-ന് ജോലിസ്ഥലത്തേക്ക് തിരിച്ചു പോയി. വ്യാഴാഴ്ച രാവിലെ ജോലിക്കിടയിൽ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ലഡാക്കിലെ സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ട് അഞ്ചോടെ മരണപ്പെടുകയായിരുന്നു
എട്ട് വർഷമായി സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന നുഫൈൽ രണ്ട് വർഷമായി കശ്മീരിലാണ്. അസാം, മേഘാലയ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിരുന്നു. കോയമ്പത്തൂരിലേക്ക് പോസ്റ്റിംഗ് പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിത വിയോഗം. നുഫൈലിന്റെ പിതാവ് മുഹമ്മദ് കുഞ്ഞുമോൻ നേരത്തെ തന്നെ മരണപ്പെട്ടിരുന്നു. മാതാവ് ആമിനയും സഹോദരിയും ആണ് കീഴുപറമ്പ് കുനിയിലെ വീട്ടിൽ ഉളളത്. ഭൗതികദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.
Comments