കോഴിക്കോട്: ഇന്ത്യ മത സ്വാതന്ത്ര്യത്തിന്റെ നാടെന്ന് സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ല്യാർ. സൗദി അടക്കമുള്ള ഇസ്ലാമിക രാജ്യങ്ങളിൽ പോലും മുസ്ലീങ്ങൾക്ക് ഇന്ത്യയിലേത് പോലെ സ്വാതന്ത്ര്യമായി പ്രവർത്തിക്കാൻ സാധിക്കില്ല. ഇന്ത്യ മതസ്വാതന്ത്ര്യം അനുവദിക്കുന്ന നാടാണെന്നും പൊന്മള അബ്ദുൽ ഖാദർ മുസ്ല്യാർ പറഞ്ഞു.
താഴെ തട്ടുവരെ മതപ്രവർത്തന സ്വാതന്ത്യം മറ്റൊരു രാജ്യത്തുമില്ലെന്നും മുസ്ല്യാർ പറഞ്ഞു. കോഴിക്കോട്ട് സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ സമ്മേളനതത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ മുസ്ലീങ്ങൾക്ക് സുരക്ഷിതത്വവും സമാധാനവുമുള്ള നാടാണെന്ന് കെഎൻഎം സംസ്ഥാന സെക്രട്ടറി അബ്ദുൾ മജീദ് സ്വലാഹി അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയുടെ മതനിരപേക്ഷത എല്ലാകാലവും നിലനിൽക്കുമെന്നും ജനം ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിനെതിരെ കേരളത്തിലെ യുവാക്കളെ ബോധവത്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Comments