ജയ്പൂർ: പിന്നാക്കം നിൽക്കുന്നവർക്ക് മുൻഗണന നൽകുക എന്ന മന്ത്രവുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1111മത് ദേവനാരായൺ ജന്മദിനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒമ്പത് വർഷമായി രാജ്യത്തെ എല്ലാ മേഖലയിലേയും ജനങ്ങൾക്കായാണ് സർക്കാർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഒരു ഭൂപ്രദേശം മാത്രമല്ലെന്നും നമ്മുടെ നാഗരികതയുടെയും സംസ്കാരത്തിന്റെയും ഐക്യത്തിന്റെയും സാധ്യതകളുടെയും പ്രകടനമായ രൂപമാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല നമ്മുടെ പൈതൃകത്തിൽ അഭിമാനിക്കുകയും, അടിമത്ത മനോഭാവത്തിൽ നിന്ന് പുറത്തുവരികയും ചെയ്യണം. രാജ്യത്തോടുള്ള നമ്മുടെ കടമകൾ മനസ്സിലാക്കി മുന്നോട്ട് പോകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യമായി മലശേരി ദുംഗ്രിയിൽ എത്തിയ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. രാവിലെതന്നെ മലശേരിയിൽ എത്തിയ അദ്ദേഹം ദേവ്നാരായൺ ക്ഷേത്രത്തിലെ പൂജകൾക്ക് ശേഷമാണ് പൊതുപരിപാടിയിൽ പങ്കെടുത്തത്. പ്രധാനമന്ത്രിയുടെ ഇന്നത്തെ രാജസ്ഥാൻ സന്ദർശനം പൂർണ്ണമായും ആത്മീയ ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു.
Comments