ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായു ഗുണനിലവാരം മെച്ചപ്പെടുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മോശമായി തുടർന്നിരുന്ന വായു ഗുണനിലവാര സൂചികയിൽ ഇന്ന് നേരിയ മാറ്റം കണ്ടുതുടങ്ങി. കഴിഞ്ഞ ദിവസം വായു ഗുണനിലവാരത്തിൽ ഡൽഹി സർവ്വകാല റെക്കോർഡിൽ എത്തിയിരുന്നു.
എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് റിസർച്ചിന്റെ പഠന പ്രകാരം വായു ഗുണനിലവാര സൂചിക 197വരെ ഡൽഹിയിൽ ഉയർന്നിരുന്നു. ഡൽഹി സർവകലാശാല പ്രദേശത്ത് 186, ഐഐറ്റി പ്രദേശത്ത് 159 ഉം രേഖപ്പെടുത്തി. എന്നാൽ 235 രേഖപ്പെടുത്തി ഗുരുഗ്രാമിലെ വായുവിന്റെ ഗുണനിലവാരം മോശം വിഭാഗത്തിൽ തുടരുന്നു. 208 രേഖപ്പെടുത്തി നോയിഡയിലെ വായുനിലവാരവും മോശം അവസ്ഥയിലാണ്.
അതിനിടെ, മാഹാരാഷ്ട്രയിലെ വായു ഗുണനിലവാരവും മോശം അവസ്ഥയിലേക്ക് നീങ്ങുകയാണ്. എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് റിസർച്ച് പഠന പ്രകാരം മാഹാരാഷ്ട്രയിൽ വായു ഗുണനിലവാര സൂചിക ഇന്ന് 325 രേഖപ്പെടുത്തി. വായു ഗുണനിലവാര സൂചിക 0 മുതൽ 100 വരെ നല്ലതായും, 100 മുതൽ 200 വരെ മോശമായും 300 മുതൽ 400 വരെ വളരെ മോശമായും 400 മുതൽ 500 വരെ അതിതീവ്രമായും കണക്കാക്കുന്നു.
Comments