മുംബൈ: നിർബന്ധിത മതപരിവർത്തന നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മുംബൈയിൽ പ്രകടനം. വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിലായിരുന്നു റാലി. മതത്തിന്റെ പേരിലുള്ള ഭൂമികൈയേറ്റം തടയുക, ലൗ ജിഹാദിന് എതിരെ നിയമം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള റാലിയിൽ ആയിരത്തിലധികം പേർ പങ്കെടുത്തു. മുംബൈ ശിവാജി പാർക്ക് മുതൽ കമ്മഗർ മൈതാനം വരെയായിരുന്നു റാലി.
ലൗ ജിഹാദിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് കഴിഞ്ഞ ഡിസംബറിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കിയിരുന്നു. ശ്രദ്ധാ വൽക്കർ സംഭവത്തിനെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ പരമാർശം.
Comments