ഇസ്ലാമാബാദ് : പാകിസ്താനിലെ പെഷവാര്‍ പള്ളിയില്‍ ചാവേര്‍സ്ഫോടനം. 28 പേര് മരിച്ചു . 150 പേര്‍ക്കു പരുക്കേറ്റു. പെഷവാറിലെ പോലീസ് ഹൗസിങ് ബ്ലോക്കിനു സമീപത്തെ മസ്ജിദിലാണു സ്ഫോടനം നടന്നത്. പ്രാര്‍ഥനയ്ക്കിടെയാണു രണ്ടുനില കെട്ടിടത്തില്‍ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നു.
സ്ഫോടനം ഉണ്ടായ സമയത്ത് 260 ഓളം പേര് പള്ളിയിലുണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. പലരുടെയും നില ഗുരുതരമാണ് ലേഡി റീഡിങ് ഹോസ്പിറ്റല്‍ വക്താവ് മുഹമ്മദ് അസിം പറഞ്ഞു. നിരവധി ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതിനാൽ മസ്ജിദിനുള്ളിൽ രക്ഷാപ്രവർത്തനം നടക്കുന്നുണ്ടെന്ന് പെഷവാർ കമ്മീഷണർ റിയാസ് മെഹ്സൂദ് പറഞ്ഞു.പോലീസ്, സൈന്യം, ബോംബ് സ്ക്വാഡ് എന്നിവ പള്ളിയിൽ എത്തിയിട്ടുണ്ട് .
Comments