കൊച്ചി : ഗുജറാത്തിൽ വളർന്നതിനെ കുറിച്ചും, നരേന്ദ്രമോദിയെ കുറിച്ചും മനസ് തുറന്ന് നടൻ ഉണ്ണി മുകുന്ദൻ . ഗുജറാത്തും കേരളവും വേറെ വേറെയാണ്. ഒരുപാട് വൈരുദ്ധ്യങ്ങൾ രാഷ്ട്രീയത്തിന് അതീതമായും ഉണ്ട്. രണ്ട് സംസ്ഥാനങ്ങളിലെയും സാധാരണക്കാർ വളരെ ജെനുവിനാണ്. എളുപ്പം കൈകാര്യം ചെയ്യാൻ സാധിക്കും ഗുജറാത്തിൽ വ്യവസായങ്ങൾ വളരെ പെട്ടെന്ന് തന്നെ സ്വീകരിക്കപ്പെടും
പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വളരെ ഇഷ്ടമുണ്ട്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അദ്ദേഹത്തിനൊപ്പം പട്ടം പറത്താനും കഴിഞ്ഞു . തനിക്കൊപ്പം പട്ടം പറത്തിയ അദ്ദേഹം ഭാവിയിൽ ഇന്ത്യൻ പ്രധാനമന്ത്രി ആകുമെന്ന് അന്ന് കരുതിയിരുന്നില്ല . അദ്ദേഹത്തിനൊപ്പം പട്ടം പറത്തിയതൊക്കെ പറഞ്ഞത് വളരെ ജനുവിനായാണ്. പക്ഷേ മോദിയുമായി പട്ടം പറത്തിയത് കാണിക്കാൻ തെളിവൊന്നുമില്ലല്ലോ. അന്ന് സെൽഫിയൊന്നും ഇല്ലല്ലോ. ഗണേഷ് മഹോത്സവ സമയത്ത് മോദി വന്ന് എല്ലാ ഉത്സവങ്ങളും വിലയിരുത്തുകയും ഏറ്റവും നല്ല ഗണപതി പ്രതിമ ുണ്ടാക്കുന്നവർക്ക് സമ്മാനവുമൊക്കെ നൽകുമായിരുന്നു. അദ്ദേഹം വളരെ നല്ല രീതിയിലാണ് ആളുകളോട് ഇടപെട്ടിരുന്നതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
താരം പറയുന്നു. അദ്ദേഹത്തിനൊപ്പം പട്ടം പറത്തിയതൊക്കെ പറഞ്ഞത് വളരെ ജനുവിനായാണ്. പക്ഷേ മോദിയുമായി പട്ടം പറത്തിയത് കാണിക്കാൻ തെളിവൊന്നുമില്ലല്ലോ.അന്ന് സെൽഫിയൊന്നും ഇല്ലല്ലോ. ഗണേഷ് മഹോത്സവ സമയത്ത് മോദി വന്ന് എല്ലാ ഉത്സവങ്ങളും വിലയിരുത്തുകയും ഏറ്റവും നല്ല ഗണപതി പ്രതിമ ുണ്ടാക്കുന്നവർക്ക് സമ്മാനവുമൊക്കെ നൽകുമായിരുന്നു. അദ്ദേഹം വളരെ നല്ല രീതിയിലാണ് ആളുകളോട് ഇടപെട്ടിരുന്നത്. ഉണ്ണി മുകുന്ദൻ
Comments