നവാഡ : സന്യാസി വേഷത്തിൽ ആയുധങ്ങളുമായി ഭിക്ഷ യാചിച്ചെത്തിയ ആറംഗ സംഘം പിടിയിൽ . ബിഹാറിലെ നവാഡ ജില്ലയിൽ നിന്നാണ് സന്യാസി വേഷത്തിൽ എത്തിയ 6 മുസ്ലീങ്ങളെ പോലീസ് അറസ്റ്റ് ചെയ്തത് .
നവാഡ ജില്ലയിലെ അക്ബർപൂർ ചതർ ഗ്രാമത്തിൽ സന്യാസിയുടെ വേഷത്തിൽ എത്തിയ യുവാവ് ഭിക്ഷാടനം നടത്തുകയായിരുന്നു. എന്നാൽ സംശയം തോന്നിയ യുവാവ് ഇയാളെ ചോദ്യം ചെയ്യാനായി തടഞ്ഞ് നിർത്തി . ചോദ്യം ചെയ്യലിനിടെയാണ് ഇയാളുടെ വായിൽ നിന്ന് ഇസ്ലാമിക് എന്ന വാക്ക് വന്നത്. ഇതിന് ശേഷം മറ്റ് ആളുകളെ കുറിച്ചും ഇയാൾ പറഞ്ഞു . തുടർന്ന് 6 പേരെ ഒന്നിനുപുറകെ ഒന്നായി പിടികൂടി. തുടർന്ന് ഗ്രാമവാസികൾ ഇവരെ മർദിച്ച ശേഷം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
കലീം അഹമ്മദ്, റാഷിദ്, നവാബ് അലി, അംജദ് ഖാൻ, സുബാൻ അലി എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്ന് കത്തികളും കണ്ടെടുത്തതായി ഗ്രാമവാസികൾ പറയുന്നു. മോഷണം, കവർച്ച, കുട്ടികളെ തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ സംഭവങ്ങൾക്കായാണ് ഇവർ വേഷം മാറിയെത്തുന്നത്.
Comments