മലപ്പുറം: പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പിതാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. മൂന്ന് ജീവപര്യന്തം തടവിന് ശിക്ഷിച്ച മഞ്ചേരി പോക്‌സോ അതിവേഗ കോടതി 6,60,000 രൂപ പിഴയടയ്‌ക്കണമെന്നും ഉത്തരവിട്ടു. മുൻ മദ്രസാ അദ്ധ്യാപകനായ പ്രതി പലതവണയായി മകളെ ബലാത്സംഗം ചെയ്തിരുന്നു. 2021-ലായിരുന്നു കേസിനാസ്പദമായ സംഭവം.
പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടിയെ വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. 14-കാരിയായ മകളെയാണ് പ്രതി ബലാത്സംഗം ചെയ്തത്. പുറത്തുപറഞ്ഞാൽ മാതാവിനെ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. വീണ്ടും ഇതേകാരണം ചൂണ്ടിക്കാട്ടി പ്രതി പീഡനം നടത്തിയെന്നാണ് വിവരം. പെൺകുട്ടി ഗർഭിണിയായതിന് പിന്നാലെ 2021ൽ വഴിക്കടവ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
Comments