തിരുവനന്തപുരം : മഹാത്മാഗാന്ധി വധവുമായി ബന്ധപ്പെട്ട് ആർഎസ്എസിനെതിരെ വ്യാജ പ്രചാരണവുമായി രംഗത്തിറങ്ങിയ പി.പി ചിത്തരഞ്ജൻ എംഎൽഎ ഒടുവിൽ നാണം കെട്ട് പോസ്റ്റ് തിരുത്തി . മഹാത്മാ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു ആർഎസ്എസിനെതിരായ ചിത്തരഞ്ജന്റെ വ്യാജ ആരോപണങ്ങൾ.എന്നാൽ ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങൾ ഉയർന്നു.
നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി അല്ലെങ്കിൽ ഇതിൽ പറഞ്ഞിരിക്കുന്ന ഒരു ആരോപണത്തിനെങ്കിലും പി.പി. ചിത്തരഞ്ജൻ തെളിവ് നൽകണമെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതിയും പറഞ്ഞിരുന്നു . പാർട്ടി കമ്മിറ്റികളിൽ പാവപ്പെട്ട തൊഴിലാളികളെ പറഞ്ഞു പറ്റിക്കുന്ന സ്ഥിരം കമ്മ്യുണിസ്റ്റ് ബ്ലാ ബ്‌ളാ പോരാതെ വരും ചിത്തരഞ്ജൻ, പൊതു സമൂഹത്തോട് സംവദിക്കാൻ. വായ്‌ത്താളവും കൈരേഖയും അല്ലാതെ മറ്റൊന്നും കയ്യിൽ ഉണ്ടാകില്ല എന്നുമറിയാം. എങ്കിലും ഇത് വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല എന്ന് അറിയിക്കട്ടെ. കോടതിയിൽ ചോദ്യം ചെയ്യാനാണ് തീരുമാനമെന്നും സന്ദീപ് വാചസ്പതി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു.
പോസ്റ്റ് പിൻവലിച്ച് പൊതു സമൂഹത്തോട് മാപ്പ് പറയാനുള്ള ആർജ്ജവം കാണിക്കണം. ഇല്ലെങ്കിൽ കോടതി നടപടി നേരിടാൻ തയ്യാറാവുക. കാലമെത്ര കഴിഞ്ഞാലും ഇതിന് മറുപടി പറയിക്കുക തന്നെ ചെയ്യുമെന്നും സന്ദീപ് വാചസ്പതി വ്യക്തമാക്കിയിരുന്നു . അതിനു പിന്നാലെയാണ് ചിത്തരഞ്ജൻ ഫേസ്ബുക്ക് പോസ്റ്റ് തിരുത്തിയത് .
‘ഗാന്ധിയെ കൊന്നതിന് തൂക്കിലേറ്റപ്പെട്ട നാഥുറാം വിനായക ഗോഡ്‌സെയുടെ ചിതാഭസ്മം അയാളുടെ ആഗ്രഹപ്രകാരം ഇന്നും നാഗ്പൂരിലെ ആർഎസ്എസ് കേന്ദ്രത്തിൽ വിളക്ക് കൊളുത്തി അവർ സംരക്ഷിച്ചിട്ടുണ്ട്. ഇന്ത്യയെ മതരാഷ്‌ട്രമാക്കി അഖണ്ഡഭാരതം സൃഷ്ടിക്കുമ്പോൾ അന്ന് ഗംഗാനദിയിൽ ഒഴുക്കാൻ അവരത് കാത്തുവച്ചിരിക്കുകയാണ്’. ഇങ്ങനെയായിരുന്നു ചിത്തരഞ്ജൻ ആദ്യത്തെ പോസ്റ്റിൽ കുറിച്ചത്. കേസ് നൽകുമെന്ന് പറഞ്ഞതോടെ ഈ പരാമർശം പോസ്റ്റിൽ നിന്നും എടുത്ത് കളയുകയായിരുന്നു . അതിനു പിന്നാലെ ‘ അയ്യേ… കേസ് കൊടുക്കും എന്ന് പറഞ്ഞപ്പോൾ തന്നെ എഴുതിയത് മായ്ച്ച് കളഞ്ഞത് മോശമായിപ്പോയി. ‘ എന്ന് സന്ദീപ് വാചസ്പതി പരിഹസിക്കുകയും ചെയ്തു.
Comments