കൊച്ചി: സോഷ്യൽ മീഡിയിൽ കൗതുകമായി സഞ്ജു സാംസണിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി . ഇതിലെ താരം മറ്റാരുമല്ല, ചലച്ചിത്രതാരം ബിജു മേനോന്. ‘അറിഞ്ഞില്ല ആരും പറഞ്ഞില്ല, നമ്മുടെ സൂപ്പർ സീനിയര്‍’ എന്ന് കുറിച്ചുകൊണ്ട് നടൻ ബിജുമേനോന്റെ അപൂർവ്വ ചിത്രമാണ് സഞ്ജു സാംസണ് പങ്കുവച്ചത്.
തൃശ്ശൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ഐഡന്റിറ്റി കാർഡിന്റേതാണ് ഫോട്ടോ. രജിസ്റ്റേഡ് ക്രിക്കറ്റ് പ്ലെയർ എന്ന ടാഗിൽ യുവായ ബിജു മേനോന്റെ ചിത്രമാണിത്. നമ്മുടെ സൂപ്പര്‍ സീനിയർ എന്നെഴുതി ബിജു മേനോനെയും സ്റ്റോറിയിൽ മെൻഷൻ ചെയ്തിട്ടുണ്ട്
പലര്‍ക്കും പുതിയ അറിവായിരുന്നു ഇത്. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെട്ടു. അദ്ദേഹം പേസറായിരുന്നുവെന്നും പരിക്കേറ്റതിനെ തുടര്‍ന്ന് ക്രിക്കറ്റില്‍ തുടര്‍ന്നില്ലെന്നും ചില ഫേസ്ബുക്ക് കമന്റുകള്‍ വന്നു. സഞ്ജുവിനും പുതിയ അറിവായിരുന്നു ഇത്.
Comments