മുംബൈ: വിമാനത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യാത്രക്കാരി. അബുദാബി-മുംബൈ വിമാനത്തിലാണ് സംഭവം. എയർ വിസ്താര വിമാനത്തിലെ ജീവനക്കാരെ കൈയ്യേറ്റം ചെയ്തതിനെ തുടർന്ന് ഇറ്റാലിയൻ യുവതി പവോല പെറൂഷിയോയെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് സംഭവം. ഇക്കണോമി ക്ലാസ്സിൽ യാത്ര ചെയ്യണമെന്ന് വാശി പിടിച്ച യുവതിയെ ജീവനക്കാർ തടഞ്ഞു. ഇതിന് പിന്നാലെ ജീവനക്കാരെ യുവതി മർദ്ദിക്കുകയും തുപ്പുകയും ചെയ്തു. തുടർന്ന് സ്വയം വസ്ത്രങ്ങൾ ഊരിയെറിഞ്ഞ് അർദ്ധനഗ്നയാവുകയായിരുന്നു. ജീവനക്കാരെയും യാത്രക്കാരെയും ഭയപ്പെടുത്തുന്ന തരത്തിൽ സ്ത്രീ അർദ്ധനഗ്ന ആയി ഇടനാഴിയിലൂടെ മുകളിലേക്കും താഴേക്കും നടക്കാൻ തുടങ്ങിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.
തുടർന്ന് പുലർച്ചെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയപ്പോൾ ഉദ്യോഗസ്ഥർ ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. തുടർന്ന് ഇവരാണ് യുവതിയെ പോലീസിൽ ഏൽപ്പിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments