ന്യുഡൽഹി:രാഷ്ട്രപതി ഭവനിലെ മുഗൾ ഉദ്യാനത്തിന്റെ പേര് അമൃത് ഉദ്യാനമെന്ന് മാറ്റിയതിന് പിന്നാലെ ഡൽഹി സർവകലാശാലയിലെ നോർത്ത് ക്യാമ്പസിലെ മുഗൾ ഉദ്യാനത്തിന്റെ പേരും പുനർനാമകരണം ചെയ്തു. ഇനി ഈ ഉദ്യാനം ‘ഗൗതം ബുദ്ധ സെന്റ്നറി’ എന്ന പേരിൽ അറിയപ്പെടും.സർവകലാശാലയിൽ മുഗൾ ഉദ്യാനത്തിൽ ഗൗതം ബുദ്ധന്റെ പ്രതിമ 15 വർഷമായി നിലകൊള്ളുന്ന സാഹചര്യത്തിലാണ് ഉദ്യാനത്തിന് ‘ഗൗതം ബുദ്ധ സെന്റെനറി’ എന്ന പേര് നൽകിയതെന്ന് രജിസ്ട്രാർ വികാസ് ഗുപ്ത അറിയിച്ചു.
ഉദ്യാനത്തിന്റെ പേര് മാറ്റം തികച്ചും യാദൃശ്ചികമായി സംഭവിച്ചതാണെന്നും സർവകലാശാലയിലെ ഗാർഡൻ കമ്മറ്റിയുമായുളള ചർച്ചയ്ക്ക് ശേഷമാണ് ഉദ്യാനത്തിന് പുതിയ പേര് നിർദേശിച്ചതെന്നും സർവകലാശാലയിലെ മുഗൾ ഉദ്യാനം
മുഗൾ വംശജർ രൂപകല്പന ചെയ്ത് നിർമ്മിച്ചതല്ലെന്നും സർവ്വകലാശാല അധികൃതർ വ്യക്തമാക്കി.
നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം രാജ്യത്തെ ചരിത്ര സ്മാരകങ്ങളുടെ പേരിലും രൂപത്തിലുമായി അനേകം മാറ്റങ്ങളാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നത്.സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തിൽ ആൻഡമാൻ നിക്കോബാറിലെ ദ്വീപ് സമൂഹത്തിലെ 21 ദ്വീപുകൾക്ക് പരംവീര ചക്ര ജേതാക്കളുടെ പേര് നൽകിയിരുന്നു.
Comments