വാഷിംഗ്ടൺ: ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവനും പ്രത്യേക വിരുന്നൊരുക്കി ഇന്ത്യൻ എംബസി. യുഎസ് വാണിജ്യ സെക്രട്ടറി ജിന റൈമണ്ടോ, ഇന്ത്യയിലെയും അമേരിക്കയിലേയും പ്രമുഖ സ്ഥാപനങ്ങളിലെ സിഇഒമാർ, പ്രമുഖ സർവകാലാശാലകളുടെ മേധാവികൾ തുടങ്ങിയവരും അമേരിക്കയിലെ ഇന്ത്യൻ സ്ഥാനപതി തരൺജിത്ത് സന്ധു ഒരുക്കിയ വിരുന്നിൽ പങ്കെടുത്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക മേഖലയിൽ ഇരു രാജ്യങ്ങൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചകൾ ഇന്ത്യ ഹൗസിൽ നടന്ന ചടങ്ങിൽ നടന്നു. സൽക്കാരത്തിനെ കുറിച്ചുള്ള അഭിപ്രായങ്ങളും വിരുന്നിൽ ഭാഗമായവർ പങ്കുവെച്ചു. ടിറ്ററിലൂടെയാണ് തരൺജിത്ത് സന്ധു ചടങ്ങിലെ ചിത്രങ്ങൾ പങ്കുവെച്ചത്.
വിവിധ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാൻ ഇന്നാണ് അജിത്ത് ഡോവൽ അമേരിക്കയിൽ എത്തിയത്. യുഎസ് സംയുക്ത സൈനിക മേധാവി ജനറൽ മാർക്ക് മില്ലിയുമായും അജിത്ത് ടോവൽ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് നിർണായ അഭിപ്രായങ്ങൾ ചർച്ചചെയ്യപ്പെട്ടു.
യുഎസ് -ഇന്ത്യ ബിസിനസ് കൗംൺസിൽ യുഎസ് ചേംബർ ഓഫ് കൊമേഴ്സിൽ സംഘടിപ്പിച്ച പരിപാടിയിൽ ജേക്ക് സുളളിവൻ, ജിന റെയ്മൊണ്ടൊ എന്നിവർക്കൊപ്പം അജിത് ഡോവൽ പങ്കെടുത്തു. സുള്ളീവനും ഡോവലും ഉച്ചതിരിഞ്ഞ് വൈറ്റ് ഹൗസിൽ നടക്കുന്ന ചർച്ചയിലും പങ്കെടുക്കും. യോഗത്തിൽ നയതന്ത്രം, വാണിജ്യം, സാങ്കേതിക വിദ്യ എന്നീ മേഖലകളിലെ ഇരു രാജ്യങ്ങളുടേയും സഹകരണം മെച്ചപ്പെടുത്തതിനെ കുറിച്ച് ചർച്ച നടത്തും.
Comments