കൊൽക്കത്ത: മമതാ ബാനർജി സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാളിൽ മലാട ജില്ലയിലാണ് സംഭവം. അപകടത്തിൽ രണ്ട് പേർ മരിക്കുകയും 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മലാടയിലെ പണ്ട്വാ ദേശീയ പാതയിലാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്ത് തന്നെ രണ്ടുപേർ മരിക്കുകയായിരുന്നു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ചികിത്സയിൽ കഴിയുന്നവരെ കൊൽക്കത്ത മേയർ സന്ദർശിച്ചു.
Comments