തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരാൻ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കൻ, മദ്ധ്യ കേരളത്തിലെ കിഴക്കൻ മേഖലകളിൽ കൂടുതൽ മഴ ലഭിച്ചേക്കും. ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാധ്യത ഉള്ളതിനാൽ കേരളാ തീരത്ത് നിന്നും മത്സ്യബന്ധനത്തിന് പോയവർ മടങ്ങി എത്തണമെന്നാണ് നിർദ്ദേശം.
ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ പെയ്യുക. അടുത്ത മണിക്കൂറുകളിൽ ഈ തീവ്ര ന്യൂനമർദ്ദം ശ്രീലങ്കൻ തീരത്ത് പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പിന്നീട് ഇത് കന്യാകുമാരി ഭാഗത്തേയ്ക്ക് എത്തും.
എന്നാൽ, കേരളാ തീരത്തോട് അടുക്കുമ്പോഴേയ്ക്കും ന്യൂനമർദ്ദത്തിന്റെ ശക്തി കുറഞ്ഞേക്കും എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു. എന്നിരുന്നാലും, കേരളത്തിൽ അടുത്ത ദിവസങ്ങളിലും മഴ തുടർന്നേക്കും.
Comments