റാഞ്ചി:ഝാർഖണ്ഡിലെ അപ്പാർട്ടമെന്റിലുണ്ടായ തീപിടിത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു.മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ധൻബാദിലുണ്ടായ തീപിടത്തിൽ 14 പേരാണ് മരിച്ചത്.12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും നേരത്തെ അനുശോചനം അറിയിച്ചിരുന്നു.മരിച്ച 14 പേരിൽ പത്ത് സ്ത്രീകളും, മൂന്ന് പുരുഷന്മാരും, ഒരു കുട്ടിയുമാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.400 ഓളം പേർ താമസിക്കുന്ന അപ്പാർട്ട്മെന്റിൽ ചൊവ്വാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായത്.നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ അറിയിച്ചു.സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം
പുരോഗമിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Comments