മുംബൈ: കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. സൂഹത്തിലെ എല്ലാ മേഖലയെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി നിര്‍മലാ സിതാരാമന് അവതരിപ്പിച്ചതെന്നും ബജറ്റ് എല്ലാവർക്കും പ്രയോജനപ്പെടുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. കർഷകർ, വനവാസികൾ, സ്ത്രീകൾ, യുവാക്കൾക്കും ഇടത്തരക്കാർ തുടങ്ങിയരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതാണ് ബജറ്റെന്നും മഹാരാഷ്ട്ര ധനമന്ത്രികൂടിയായ ഫഡ്നാവിസ് കൂട്ടിച്ചേർത്തു.
ഏഴ് ലക്ഷം രൂപ വരെ ആദായനികുതി ഇളവ് നൽകിയത് മധ്യവർഗ്ഗത്തിന് താഴെയുള്ളവർക്കും 15 ലക്ഷത്തിന് മുകളിലുള്ള വരുമാനത്തിന് നികുതി 1.5 ലക്ഷമാക്കി പരിമിതപ്പെടുത്തിയത് മധ്യവർഗത്തിനും വലിയ ആശ്വാസം നൽകുന്നു. മധ്യവർഗത്തിന്റേയും പാവപ്പെട്ടവരുടേയും അഭിലാഷങ്ങൾക്കൊപ്പം നിൽക്കുന്നതാണ് ബജറ്റെന്നും ഫഡ്നാവിസ് കൂട്ടിച്ചേർത്തു.
അടിസ്ഥാന സൗകര്യ വികസനത്തിന് 10 ലക്ഷം കോടി രൂപ വകയിരുത്തുന്നത് അത്ഭുതമാണെന്നായിരുന്നു കേന്ദ്രമന്ത്രി റാവുസാഹേബ് ദൻവെയുടെ പ്രതികരണം. മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ബജറ്റുകൾ കൃഷിക്ക് മുൻതൂക്കം നൽകിയുള്ളതാണ്. ഈ ബജറ്റിലും അത് ആവർത്തിക്കുന്നാതായി ദൻവെ കൂട്ടിച്ചേർത്തു
Comments