ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റിനെ പ്രശംസിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. ഇന്ത്യയുടെ വളർച്ചയ്ക്ക് പ്രാധാന്യം കൊടുക്കുന്ന ദീർഘവീക്ഷണത്തോടെയുള്ള ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
അമൃതകാലത്തിലെ ആദ്യ ബജറ്റ് രാജ്യത്തിന്റെ വളർച്ചയ്ക്കും ജനക്ഷേമത്തിനും ഊന്നൽ നൽകുന്നുണ്ടെന്ന് നദ്ദ ചൂണ്ടികാട്ടി. യുവാക്കളുടെ ആഗ്രഹപൂർത്തീകരണത്തിന് ഉതകുന്നതും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതുമാണ് പ്രഖ്യാപനങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി.
മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് പദ്ധതി സ്ത്രീകളുടേയും ഉന്നമനത്തിന് സഹായകമാകും. കൂടാതെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടിയുള്ള പ്രത്യേക ചെറുകിട നിക്ഷേപ പദ്ധതികൾ കൊണ്ടുവന്നതിനെ അദ്ദേഹം അഭിനന്ദിച്ചു. സ്വച്ഛ് ഭാരത്, കോവിഡ് കുത്തിവെയ്പ്പ്, ഉജ്ജ്വൽ യോജന,ആവാസ് യോജന, ജൻ ധൻ യോജന തുടങ്ങിയ പദ്ധതികളെ മുൻ നിർത്തിയുള്ള പ്രഖ്യാപനങ്ങളെയും ജെപി നദ്ദ പ്രശംസിച്ചു.
Comments