കണ്ണൂർ: പട്ടാപ്പകൽ ഓടുന്ന കാറിന് തീ പിടിച്ച് ഗർഭിണി അടക്കം രണ്ട് പേർ മരിച്ചു. കണ്ണൂർ നഗരത്തിലെ ആശുപത്രിയ്ക്ക് സമീപമാണ് ദാരുണ സംഭവമുണ്ടായത്. കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്. കാറിൽ ആറ് പേരുണ്ടായിരുന്നതായാണ് വിവരം. കാർ ഓടിച്ചിരുന്ന ഭർത്താവും ഗർഭിണിയുമായാണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. യുവതിയുമായി ആശുപത്രിയിലേക്ക് പോകും വഴിയാണ് അപടമുണ്ടായത്. ഇരുവരും സഞ്ചരിച്ച വാഹനത്തിന് തീപിടിച്ച വിവരം മറ്റ് വാഹനത്തിലെത്തിയവരാണ് അറിയിച്ചത്. ഡോർ ജാം ആയതിനാൽ വാഹനത്തിലുണ്ടായിരുന്നവർക്ക് പുറത്തിറങ്ങാനായില്ലെന്നാണ് ദൃസാക്ഷികൾ പറയുന്നത്.
കാറിന് തീപ്പിടിച്ച് അൽപ്പസമയത്തിനുള്ളിൽ ഡ്രൈവർ പുറകിലെ ഡോർ തുറന്നു. ഇതിലൂടെയാണ് ബാക്ക് സീറ്റിലുണ്ടായിരുന്ന കുട്ടിയടക്കം നാല് പേർ രക്ഷപ്പെട്ടത്. തുടർന്ന് അഗ്നിരക്ഷ വിഭാഗം എത്തിയാണ് തീ അണച്ചത്. പിൻ സീറ്റിലുണ്ടായിരുന്നത് ബന്ധുക്കളായിരുന്നു. ഇവർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
Comments