തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇത് കണക്കിലെടുത്ത് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
ശ്രീലങ്കൻ കരയിലുള്ള തീവ്ര ന്യൂനമർദ്ദത്തിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തീവ്രന്യൂനമർദ്ദം അടുത്ത ദിവസങ്ങളിൽ കന്യാകുമാരി കടലിൽ പ്രവേശിക്കുമെന്നാണ് നിഗമനം. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ദിവസങ്ങളിലും മഴ തുടർന്നേക്കും.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം ഇന്ന് രാവിലെ 3.30 നും 4.30 നും ഇടയിലാണ് മണിക്കൂറിൽ 45-55 കിലോ മീറ്റർ വേഗതയിൽ ശ്രീലങ്കയിൽ കരയിൽ പ്രവേശിച്ചത്. പടിഞ്ഞാറ് , തെക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന തീവ്രന്യുന മർദ്ദം നാളെ രാവിലെയോടെ മാന്നാർ കടലിടുക്കിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Comments