ഭോപ്പാൽ: മതത്തിന്റെ പേരിലുള്ള പേര് ഒഴിവാക്കി ഗ്രാമത്തിന് പുതിയ പേര് നൽകി മദ്ധ്യപ്രദേശ് സർക്കാർ. തലസ്ഥാനമായ ഭോപ്പാലിന് സമീപമുള്ള ഇസ്ലാം നഗർ ഗ്രമാത്തിന്റെ പേരാണ് മാറ്റിയത്. ഇനിമുതൽ ജഗദീഷ്പൂർ എന്ന പേരിലാകും ഗ്രാമം അറിയപ്പെടുക.
ഭോപ്പാലിൽ നിന്നും 14 കിലോമീറ്റർ മാറി ബരാസിയ ഹൈവേയിലുള്ള ചെറുഗ്രാമമാണ് ഇസ്ലാം നഗർ. സ്വാതന്ത്യത്തിന് മുൻപ് ഭോപ്പാൽ രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഈ പ്രദേശം. ഭോപ്പാൽ ഭരിച്ചിരുന്ന നവാബ് ദോസ്ത് മുഹമ്മദ് ഖാനാണ് പ്രദേശത്തിന് ഈ പേര് നൽകിയത്. 1947 ൽ ഭോപ്പാൽ സ്വതന്ത്ര ഇന്ത്യയിൽ ലയിച്ചുവെങ്കിലും തലസ്ഥാനമായിരുന്ന ഇസ്ലാം നഗറിന്റെ പേര് മാറാതെ തുടർന്നു.
അധിനിവേശത്തിന്റെ ഓർമ്മകൾ സമ്മാനിക്കുന്ന വിവിധ സ്ഥലനാമങ്ങൾ കേന്ദ്ര സർക്കാർ മുൻകൈ എടുത്ത് മാറ്റിയിരുന്നു. രാഷ്ട്രപതിഭവനിലെ മുഗൾ ഗാർഡന്റെ പേര് അമൃത് ഉദ്യാൻ എന്ന് പുനർനാമകരണം ചെയ്തു. പിന്നാലെ ഡൽഹി സർവകലാശാലയിലെ മുഗൾ ഗാർഡന്റെ പേര് ഗൗതബുദ്ധ ഗാർഡൻ എന്നാക്കി മാറ്റി. 2018 ൽ ഉത്തർപ്രദേശ് സർക്കാർ അലഹബാദിന്റെ പേര് മാറ്റി പ്രയാഗ്രാജ് എന്നാക്കിയിരുന്നു.
Comments