ഹൈദരാബാദ്: ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിനിൽക്കെ ഹൈദരാബാദിലെ പുതിയ സെക്രട്ടറിയേറ്റ് കെട്ടിടത്തിന് തീപിടിച്ചു. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് വെള്ളിയാഴ്ച പുലർച്ചെയാണ് തീപിടിച്ചത്. തുടർന്ന് ഫയർഫോഴ്സ് എത്തി തീ അണയ്ക്കുകയായിരുന്നു.
കെട്ടിടത്തിന്റെ താഴത്തെ നിലയിൽ തീ പടർന്നതോടെ സമീപപ്രദേശങ്ങളിലേക്ക് പുക പടർന്നു. ഇത് കുറച്ച് സമയത്തേക്ക് പരിഭ്രാന്തി സൃഷ്ടിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുതിയ സെക്രട്ടേയേറ്റ് മന്ദിരം ഫെബ്രുവരി 17ന് തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചിരിക്കെയാണ് ഈ അപകടം.
Comments