ന്യൂഡൽഹി: മുംബൈയിൽ ഭീകരാക്രമണം നടത്തുമെന്ന ഭീഷണിയുമായി ദേശീയ അന്വേഷണ ഏജൻസിക്ക് കത്ത്. എൻഐഎയുടെ മുംബൈയിലെ ഓഫീസിലേക്കാണ് ഭീഷണി കത്ത് എത്തിയത്. താലിബാൻ ഭീകരരുമായി ബന്ധപ്പെട്ടയാൾ ആക്രമണം നടത്തുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളതെന്ന് എൻഐഎ അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് ദേശീയ അന്വേഷണ ഏജൻസിക്ക് സന്ദേശം ലഭിച്ചത്. പാകിസ്താനിൽ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.
സംഭവത്തില്‍ എന്‍ഐഎയും മുംബൈ പോലീസും അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം മുംബൈ അംബാനി ഇന്റർനാഷണൽ സ്കൂളിലും സമാനമായ ഭീകരാക്രമണ ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
Comments