ഇംഫാൽ: മണിപ്പൂരിലെ ഇംഫാൽ ജില്ലയിൽ വൻ സ്‌ഫോടനം, ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇംഫാൽ ഈസ്റ്റ്ൽ ഫാഷൻ ഷോ വേദിയിലാണ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. ജില്ലയിലെ ഹപ്ത കാങ്‌ജെയ്ബങ് മേഖലയിൽ രാവിലെ 6 മണിയോടെയാണ് സംഭവം. സ്ഫോടനത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഇംഫാൽ ഈസ്റ്റ് എസ്പി മഹാരബാം പ്രദീപ് സിംഗ് അറിയിച്ചു.
ഫാഷൻ ഷോ വേദിയിലെ മൈതാനത്തിന് നടുവിലായാണ് സ്‌ഫോടനം ഉണ്ടായത്. ചൈനീസ് ഗ്രനേഡ് പോലുളള സ്‌ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്നാണ് പോലിസിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഇംഫാൽ ഈസ്റ്റ് പോലീസ് അറിയിച്ചു.
Comments