റാഞ്ചി: സംസ്ഥാനത്തെ വിവധ പരിപാടികളിൽ പങ്കെടുക്കാൻ ഝാർഖണ്ഡിലെത്തി അമിത് ഷാ. രാവിലെ റാഞ്ചിയിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഭാര്യയോടൊപ്പം ദിയോഘറിലെ ബാബ ബൈദ്യനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി.
ക്ഷേത്ര ദർശനശേഷം ദിയോഘറിലെ ഇഫ്കോ നാനോ യൂറിയ പ്ലാന്റിന് അമിത് ഷാ തറക്കല്ലിടും. തുടർന്ന് ബിജെപിയുടെ വിജയ് സങ്കൽപ് റാലിയിലും രാമകൃഷ്ണ മിഷൻ സ്കൂളിലെ ശതാബ്ദി ആഘോഷ പരിപാടിയിലും പങ്കെടുക്കും.
ഈ വർഷത്തിലെ അമിത് ഷായുടെ രണ്ടാമത്തെ ഝാർഖണ്ഡ് സന്ദർശനമാണിത്. ജനുവരി 6-ന് ആഭ്യന്തര മന്ത്രി റാഞ്ചിയിലും സന്ദർശനം നടത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ഈ സന്ദർശനങ്ങൾ ബിജെപിക്ക് ഏറെ പ്രയോജനകരമാകും. ഝാർഖണ്ഡിലെ പാർട്ടി പ്രവർത്തനങ്ങൾ സുഗമമാക്കാനാണ് തുടർച്ചയായിട്ടുള്ള സന്ദർശനങ്ങൾ.
Comments