കോഴിക്കോട് : മാളികപ്പുറം സിനിമയുടെ പേരിലുണ്ടായ വിവാദങ്ങള്‍ തന്നെ ഏറെ വേദനിപ്പിച്ചെന്ന് നടന് ഉണ്ണി മുകുന്ദന്. ഇനി ഇത്തരം സിനിമകളുടെ ഭാഗമാകാവില്ലെന്ന് പോലും ചിന്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് മലബാര്‍ പാലസില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഉണ്ണി മുകുന്ദന്.
സിനിമയുടെ വിജയത്തിന്റെ ഭാഗമായി ഇത്തരമൊരു വേദിയിലെത്താന്‍ കഴിഞ്ഞത് ആത്മവിശ്വാസം പകരുന്നു.അയ്യപ്പന് ശേഷം ഗന്ധര്‍വ്വനായാണ് ഇനി വേഷമിടുന്നത്. വിമര്‍ശിക്കുന്നവര്‍ക്ക് അതുമായി മുന്നോട്ട് പോകാമെന്നും ഉണ്ണി മുകുന്ദന് കൂട്ടിച്ചേര്‍ത്തു . ജനങ്ങൾ നൽകിയ വിജയമാണിത് . ഇതിനു മുകളിൽ മറ്റൊരു വിമർശനവും നിലനിൽക്കില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
100 കോടി ക്ലബ്ബില്‍ ഇടം പിടിച്ച മാളികപ്പുറം സിനിമയുടെ സാമ്പത്തിക വിജയത്തിന്റെ ഭാഗമായി നിര്‍ദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വഹിക്കുന്നതിനുള്ള സഹായം നല്‍കും.
Comments