ന്യൂഡൽഹി: പിഞ്ചുകുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് അയൽ വാസികൾ. ഫത്തേപൂരിലെ ബേരിയിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തിൽ ബേരി സ്വദേശികളായ രാംനിവാസ്, പണിക ശക്തിമാൻ എന്നിവർ പോലീസ് പിടിയിലായി.
മൂന്നു വയസ്സുകാരിയെ രാവിലെ മുതൽ കാണാനില്ലായിരുന്നു. തുടർന്ന് മാതാപിതാക്കൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്നുള്ള തിരച്ചിലിൽ സമീപത്തുള്ള വനപ്രദേശത്ത് നിന്നും കുട്ടിയെ കണ്ടെത്തി. കുട്ടിയുടെ കരച്ചിൽ കേട്ട രക്ഷിതാക്കൾ കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്ത് അറിയുന്നത്.
പോലീസ് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടി. പെൺകുട്ടിയെ കൂടുതൽ പരിശോധനക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റിലായ ഇരുവരും വിവാഹിതരാണ്.
Comments