കോഴിക്കോട്: കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തിയ നൈജീരിയൻ പൗരൻ പിടിയിൽ. ചാൾസ് ഡുഫോൾഡിലിൻ എന്നയാളാണ് അറസ്റ്റിലായത്. കോഴിക്കോട് നടക്കാവ് പോലീസാണ് ബെംഗളൂരുവിൽ നിന്ന് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും 55 ഗ്രാം എംഡിഎയും പിടിച്ചെടുത്തു.
ലഹരി കടത്ത് സംഘത്തിലെ പ്രധാനകണ്ണിയാണ് ചാൾസെന്ന് പോലീസ് പറഞ്ഞു. ഇതിന് മുൻപ് ഘാന സ്വദേശിയെയും നടക്കാവ് പൊലീസ് പിടികൂടിയിരുന്നു.
Comments