കൊച്ചി : ഹിന്ദു വംശഹത്യയുടെ യഥാർത്ഥ ചരിത്രം പറയുന്ന പുഴ മുതൽ പുഴ വരെ ചിത്രം മാർച്ച് 3 ന് പ്രദർശനത്തിനെത്തുമെന്ന് സംവിധായകൻ രാമസിംഹൻ അബൂബക്കർ . ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അദ്ദേഹം റിലീസ് തീയതി പുറത്ത് വിട്ടത്.
‘ ലോകത്തിന്റെ ഒരു കോണിലിരുന്ന് ഞാൻ ചോദിച്ചു,1921 ലെ സത്യം നമുക്ക് പുറത്തുകൊണ്ട് വരണ്ടേ, ലോകം അതിനു മറുപടി നൽകി വേണം. അത് വേണം. അവർ ഒരു സിനിമ നിർമ്മിച്ചു പുഴ മുതൽ പുഴവരെ. ഞാനല്ല അവർ നിർമ്മിച്ചതാണ് അവരുടെ കഴിവിൻ പ്രകാരം. ഞാൻ ഒരു കാരണം മാത്രം. അവരുടെ സിനിമ ലോക സമക്ഷം എത്തുകയാണ്. ലോകം നിർമ്മിച്ച ഒരു കുഞ്ഞു സിനിമ. അതിൽ ലോകമുണ്ട്. ലോകത്തിന്റെ പൂർവികർ ഉണ്ട്. പൂർവ്വികർക്കുള്ള ഒരു ശ്രാദ്ധം. ഒരുരുള ചോറ്, ഒപ്പം കുറച്ചു ദ്രവ്യങ്ങൾ..അത് അവരുടെ അവകാശമാണ്. തൂവൂരിലെ കിണറിലും, നാഗാളികാവിലെ കിണറിലും അന്തിയുറങ്ങുന്നവർക്കുള്ള ബലിച്ചോർ..അതാണ് പുഴമുതൽ പുഴവരെ. നിങ്ങളുടെ പൂർവ്വികരുടെ രോദനം..അത്രമാത്രം കരുതിയാൽ മതി..ഒരുരുള ചോറ്..ആ ആത്മാക്കൾക്ക്…- അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു .
തലൈവാസൽ വിജയ്, ജോയ് മാത്യു, ആർ.എൽ.വി. രാമകൃഷ്ണൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തിലാണ് തലൈവാസൽ വിജയ് എത്തുന്നത്. മമധർമ എന്ന ജനകീയ കൂട്ടായ്മ രൂപീകരിച്ചാണ് നിർമാണം നടത്തിയത്.
Comments