ലക്നൗ : യുപി പോലീസിനെതിരെ വ്യാജ പ്രചാരണം നടത്തിയ കശ്മീരി യുവാക്കൾക്കെതിരെ കശ്മീരികൾ ഒന്നടങ്കം രംഗത്ത് .ലക്നൗവിൽ ഡ്രൈ ഫ്രൂട്ട്‌സ് വിൽക്കുന്ന കശ്മീരികളെ യുപി പോലീസ് മർദ്ദിക്കുകയും അവരുടെ സാധനങ്ങൾ വലിച്ചെറിയുകയും ചെയ്തതായി നിരവധി മാദ്ധ്യങ്ങൾ വ്യാജ വാർത്ത പ്രചരിപ്പിച്ചു.
സത്യമറിയാതെ പലരും ഈ യുവാക്കളുടെ വീഡിയോ ട്വീറ്റ് ചെയ്തു . എന്നാൽ, ഇതിനെ എതിർത്താണ് യുപിയിൽ കച്ചവടം നടത്തുന്ന കശ്മീരികൾ രംഗത്തെത്തിയത്. സാധനങ്ങൾ വലിച്ചെറിഞ്ഞുവെന്ന ആരോപണം ലക്നൗ പോലീസ് കമ്മീഷണർ നേരത്തെ തന്നെ നിഷേധിച്ചിരുന്നു. അതിനു പിന്നാലെയാണ് ഈ തീവ്ര ഇസ്ലാമിസ്റ്റുകളുടെ നുണ പ്രചാരണം പൊളിച്ച് കശ്മീരികൾ രംഗത്തെത്തിയത്.
“ഇവിടെ ഒരു പ്രശ്‌നവുമില്ല. ഞങ്ങൾ കശ്മീരികളാണ്. ഞങ്ങൾക്ക് ഇത് സഹിക്കാനാവില്ല. ആരും ഞങ്ങളോട് ഇവിടെ ഒന്നും പറയില്ല. പോലീസിൽ നിന്ന് ഞങ്ങൾക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത് ന്നും . ഇവിടെയുള്ള പോലീസുകാർക്ക് കശ്മീരികളോട് വളരെ ബഹുമാനമാണ്. ഇത്തരമൊരു സംഭവം ഇവിടെ നടന്നിട്ടില്ല “ യുപിയിൽ കച്ചവടം നടത്തുന്ന മെഹ്‌റാബ് എന്ന കശ്മീരി പറഞ്ഞു.
ജി 20 ഉച്ചകോടി നടക്കുന്നതിന് മുന്നോടിയായി മോടി കൂട്ടിയ പാലത്തിലിരുന്ന് കച്ചവടം നടത്തരുതെന്ന് വിലക്കിയിരുന്നുവെന്നും , എന്നാൽ ഡ്രൈ ഫ്രൂട്ട്‌സ് എറിയുകയോ , മറ്റ് സംഭവങ്ങളോ ഉണ്ടായിട്ടില്ലെന്ന് ലക്നൗ ഡെവലപ്‌മെന്റ് അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ രാജ് കുമാർ പറഞ്ഞു .
‘ ഞങ്ങൾ രാവും പകലും പ്രവർത്തിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറഞ്ഞ് തെറ്റായ അന്തരീക്ഷം സൃഷ്ടിക്കാൻ ചിലരുണ്ട്. ഒരു ജീവനക്കാരും കശ്മീരികളോടോ മറ്റാരെങ്കിലുമോ തെറ്റ് ചെയ്തിട്ടില്ല.“ അദ്ദേഹം കൂട്ടിച്ചേർത്തു.
Comments