ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദിൽ ഭൂചലനം. നിസാമാബാദിന് 120 കിലോമീറ്റർ വടക്കുപടിഞ്ഞാറായിട്ടാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
ഇന്ന് രാവിലെ 8:12 ഓടെയാണ് റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ചലനമുണ്ടായത്. അഞ്ച് കിലോമീറ്റർ താഴ്ചയിലും 19.43 അക്ഷാംശത്തിലും 77.27 രേഖാംശത്തിലുമാണ് ഭൂചലനം. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ജനുവരി 24ന് ഡൽഹിയിലെ ചില പ്രദേശങ്ങളിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഭൂചലനം 15 സെക്കൻഡ് നീണ്ടുനിന്നു. ഇതോടെ പരിഭ്രാന്തരായ ജനങ്ങൾ വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും പുറത്തേക്ക് ഇറങ്ങി സുരക്ഷിത സ്ഥലങ്ങളിൽ നിലയുറപ്പിച്ചു. നേപ്പാളാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
Comments