തൃശൂർ: ഫോട്ടോ എടുക്കുന്നതിനിടയിൽ മ്ലാവിന്റെ കൊമ്പിൽ ബലം പിടിച്ച് പോസ് ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. തൃശൂർ നെല്ലായി സ്വദേശി സനീഷ്, പാലക്കാട് സ്വദേശികളായ വിനോദ്, ഗോപദത്ത് എന്നിവരാണ് അറസ്റ്റിലായത്. മ്ലാവിനെ ഉപദ്രവിച്ചെന്ന് ആരോപിച്ചാണ് മൂവരെയും വനം വകുപ്പ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. മലക്കപ്പാറയിലേക്ക് പോകുംവഴിയായിരുന്നു സംഭവം. പുളിയിലപ്പാറയിൽ വെച്ച് മൂവരും മ്ലാവിനൊപ്പം ഫോട്ടോ എടുക്കുന്നതിനിടയിൽ കൊമ്പിൽ ബലം പ്രയോഗിച്ചെന്നും ഭക്ഷണം കഴിക്കാനായി അടുത്തുവന്ന മ്ലാവിന്റെ കൊമ്പിൽ തൂങ്ങിയെന്നും പറയുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ നാട്ടുകാരിലൊരാൾ വനംവകുപ്പ് അധികൃതർക്ക് അയച്ചു നൽകുകയായിരുന്നു. യാത്ര തുടർന്ന സഞ്ചാരികളെ മലക്കപ്പാറ ഫോറസ്റ്റ് ചെക്ക്പോസ്റ്റിൽ തടയുകയായിരുന്നു.പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി.
Comments