വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ വാഹനാപകടത്തിൽ മൂന്ന് സ്ത്രീകൾക്ക് ദാരുണാന്ത്യം. തൊഴിലാളികൾക്കിടയിലേക്ക് ലോറി പാഞ്ഞു കയറിയാണ് അപകടം ഉണ്ടായത്. ശ്രീകാകുളം ജില്ലയിലെ അമുദാലവലസ മണ്ഡാടിയിലാണ് സംഭവം. മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
കഴിഞ്ഞ ദിവസം വൈകുന്നേരം ആണ് സംഭവം. ശ്രീകാകുളം ജില്ലയിലെ അമുദാലവലസയിൽ വിജയനഗരത്തിൽ നിന്ന് കാശി ടൗണിലേക്ക് പോവുകയായിരുന്നു ലോറി. തുടർന്ന് റോഡിലൂടെ നടന്നുപോകുകയായിരുന്ന തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
200-ഓളം തൊഴിലാളികൾ റോഡിലൂടെ നടന്നു പോകും വഴിയാണ് ലോറി പാഞ്ഞടുത്തത്. സംഭവത്തിന് പിന്നാലെ ലോറി ഡ്രൈവർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. തുടർ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു
Comments