കോഴിക്കോട്: ഗുണ്ടകൾക്കെതിരെ അപ്രതീക്ഷിത പ്രഹരവുമായി പോലീസ്. സംസ്ഥാനവ്യാപകമായി ഗുണ്ടകൾക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിനിടയിൽ കോഴിക്കോട് പരിധിയിൽ കൂട്ട അറസ്റ്റ്. എട്ട് സ്ഥിരം കുറ്റവാളികളും പിടികിട്ടാപ്പുള്ളികളും അടക്കം 69 പേരാണ് അറസ്റ്റിലായത്.
സംസ്ഥാന വ്യാപകമായി ഗുണ്ടകൾക്കെതിരെ നടപടിയുടെ ഭാഗമായാണ് കോഴിക്കോട്ടും വ്യാപക പരിശേധന നടന്നത്. കുറ്റകൃത്യങ്ങൾ വർദ്ധിപ്പിക്കുന്ന സാഹചര്യത്തിലാണ് പോലീസ് ഗുണ്ടപട്ടിക പുതുക്കുന്നതും കാപ്പ നടപടി ശക്തമാക്കുന്നതും.
ഇന്നലെ രാത്രിയാണ് പോലീസ് ജില്ലയിൽ പരിശോധന ആരംഭിച്ചത്. നദരപരിധിയിലെ വിവിധ സ്റ്റേഷനുകളിലായി 69 പേരാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ വിവര ശേഖരണം നടത്തി വിട്ടയക്കുമെങ്കിലും ഇനി പോലീസിന്റെ കർശന നിരീക്ഷണത്തിലായിരിക്കും. ഇതിന് ശേഷം ആവശ്യമെങ്കിൽ കാപ്പ ചുമത്തൽ നടപടി അടക്കം പോലീസ് കടന്നേക്കും.
Comments