കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിലെ റാത്വയിൽ തൃണമൂൽ പ്രവർത്തകർ ചേരിതിരിഞ്ഞ് കലാപം. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. റാത്വ ഹൈ മദ്രസ തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പ്രദേശത്ത് ബോംബ് സ്ഫോടനങ്ങളും വെടിവെയ്പ്പും നടന്നതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തിൽ പരിക്കേറ്റ മൂന്ന് പേരെ മാൾഡ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ഇരുമ്പ് കമ്പികളും മുളവടികളുമാണ് കലാപകാരികൾ അക്രമത്തിനായി ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. സംഘർഷത്തിൽ നിരവധി വാഹനങ്ങൾ തകർക്കപ്പെട്ടതായും വീടുകൾ അക്രമിക്കപ്പെട്ടതായും പോലീസ് അറിയിച്ചു. പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Comments