കോഴിക്കോട്: മദ്യ ലഹരിയിൽ സുഹൃത്തിനെ വധിക്കാൻ ശ്രമിച്ച കേസിൽ മുസ്ലീം ലീഗ് മുൻ എംഎൽഎയുടെ മകൻ അറസ്റ്റിൽ. മഞ്ചേരി മുൻ എംഎൽഎ ഇസ്ഹാഖ് കുരിക്കളുടെ മകൻ മൊയ്തീൻ കുരിക്കളാണ് മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായത്. വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ജനുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഘം ചേർന്ന് മദ്യപിച്ചിരുന്നതിനിടയിൽ മൊയ്തീനും സുഹൃത്തുക്കളും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ഇയാൾ സുഹൃത്തായ ബിനീഷിനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഞായറാഴ്ച മഞ്ചേരിയിലെ വീട്ടിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്.
Comments