റായ്പൂർ:കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ ഉസൂർ ബ്ലോക്കിന്റെ ബിജെപി അദ്ധ്യക്ഷനായിരുന്ന നീലകണഠ് കക്കീം കൊല്ലപ്പെട്ടു.ചത്തീസ്ഖണ്ഡിലെ ബിജാപൂർ ജില്ലയിലെ പൈക്രം ഗ്രാമപ്രദേശത്തുവെച്ചായിരുന്നു സംഭവം. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ നീലകണഠ് കക്കീം സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഭീകരരുടെ ആക്രമണം ഉണ്ടായത്. സംഭവ ദിവസം മൂന്ന്പേർ നീലകണഠ് കക്കീമിനെ ബലംപ്രയോഗിച്ച് വീടിന് പുറത്തേക്ക് കൊണ്ട് പോവുകയുമായിരുന്നു. വീട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നിലിട്ട് മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് നീലകണഠ് കക്കീമിന്റെ ഭാര്യ ലളിതാ കക്കീം പറഞ്ഞു.150-ഓളം കമ്യൂണിസ്റ്റ് ഭീകരർ കൊലപാതകത്തിന് ദൃസാക്ഷിത്വം വഹിക്കാൻ സംഭവ സ്ഥലത്തെത്തിയിരുന്നു.
വിവരമറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടിരുന്നു.കൊലപാതകത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Comments