ഗാന്ധിനഗർ: ഒരേ വേദിയിൽ വിവാഹതിരതായി 80 ദമ്പതികൾ. ഗുജറാത്തിലെ സൂറത്തിലാണ് വിസ്മയകരമായ സംഭവം നടന്നത്. സൗരാഷ്ട്ര പട്ടേൽ സേവാ സമാജ് എന്ന ചാരിറ്റബിൾട്രസ്റ്റിന്റെ നേതൃത്വത്തിലാണ് വിവാഹ ചടങ്ങുകൾ സംഘടിപ്പിച്ചത് . വിപുലമായ ആഘോഷങ്ങളാണ് വിവാഹത്തോടനുബന്ധിച്ച് ട്രസ്റ്റ് സൂറത്തിൽ സംഘടിപ്പിച്ചത്.
ചാരിറ്റബിൾ ട്രസ്റ്റ് ഏറെ കാലമായി സമൂഹ വിവാഹങ്ങൾ നടത്തുന്നുണ്ട്. സൗരാഷ്ട്ര പട്ടേൽ സേവാ സമാജ് ചാരിറ്റബിൾട്രസ്റ്റിന്റെ 64-മത് സമൂഹ വിവാഹ പരിപാടിയാണ് കഴിഞ്ഞ ദിവസം നടന്നത്.വിശദമായ അന്വേഷണം നടത്തിയതിന് ശേഷമാണ് ട്രസ്റ്റ് ദമ്പതികളെ സമൂഹ വിവാഹത്തിനായി തിരഞ്ഞെടുത്തിരുന്നത്.സൗരാഷ്ട്ര പട്ടേൽ സേവാ സമാജ് ചാരിറ്റബിൾട്രസ്റ്റിന്റെ 20,000ത്തോളം സന്നദ്ധപ്രവർത്തകർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
Comments