തുർക്കിയിലുണ്ടായ ഭൂകമ്പത്തിന്റെ ഞെട്ടലിലാണ് ലോകം. 2,300ഓളം പേരുടെ ജീവനെടുത്ത ഭൂചലനം റിക്ടർ സ്കെയിലിൽ 7.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന അനേകം ജീവനുകളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.
Urfa da artçı sonrasi yikilan bina…#deprem #Urfa #earthquake pic.twitter.com/1mbOZM8hpF
— 𝖄𝖔𝖓𝖊𝖙𝖒𝖊𝖓 & 𝖉𝖆𝖓𝖎𝖘𝖒𝖆𝖓 (@doganatillla) February 6, 2023
ഇതിനിടെയാണ് ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്ന ബഹുനില കെട്ടിടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ കാട്ടുതീ പോലെ പ്രചരിക്കുന്നത്. തുർക്കിയിലെ സാൻലിയുർഫ പ്രവിശ്യയിലാണ് സംഭവം. മേഖലയിലെ 16 കെട്ടിടങ്ങൾ സമാനമായി തകർന്നുവെന്ന് അധികൃതർ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. അപ്രതീക്ഷിത ദുരന്തം വിതച്ച തുർക്കിയിൽ ഭൂകമ്പത്തെ തുടർന്നുണ്ടായ പ്രതിസന്ധികളെ മറികടക്കാൻ ഇന്ത്യയുൾപ്പെടെയുള്ള വിദേശ രാജ്യങ്ങൾ സഹായം ഉറപ്പുവരുത്തിയിട്ടുണ്ട്.
Comments