ഇസ്താംബൂൾ: തുർക്കി സിറിയൻ അതിർത്തിയിൽ ഉണ്ടായ കനത്ത ഭുകമ്പത്തിൽ മരണസംഖ്യ 20000- ലധികം കടക്കുമെന്ന് ലോകാരോഗ്യ സംഘടന. കനത്ത മഞ്ഞും ജലം ഐസ് പാളികളായി മാറുന്ന താപനിലയിലേക്ക് അന്തരീക്ഷം മാറുന്നതും മഴയും രക്ഷാപ്രവർത്തങ്ങളെ ബാധിക്കുന്നതായി യൂനിസെഫും വ്യക്തമാക്കി.
സിറിയയിലെയും തുർക്കിയെയിലെയും ചില ഭാഗങ്ങളിലും ഇതിനിടെ കനത്ത മഞ്ഞുവീഴ്ച ഉണ്ടായിട്ടുണ്ട്. വരും മണിക്കുറുകളിൽ താപനില പൂജ്യത്തിന് താഴെയാകാനുള്ള സാധ്യതയുമുണ്ട്. 1939-ലെ എർസിങ്കലിൽ ഉണ്ടായ ഭുചലനത്തിന് ശേഷം രാജ്യത്ത ഉണ്ടായ ഏറ്റവും വലിയ ദുരന്തമാണ് ഇതെന്ന് പ്രസിഡന്റ് രജബ് തയ്യിപ് ഉർദുവാൻ പറഞ്ഞു. പുലർച്ചെയുണ്ടായ ഭുകമ്പം ദുരന്തത്തിന്റെ തിവ്രത വർദ്ധിപ്പിച്ചു. 3000- ലധികം കെട്ടിടങ്ങൾ നിലം പതിച്ചതായും പ്രസിഡന്റ് പറഞ്ഞു. ഇതിൽ ആയിരത്തോളം വീടുകൾ ഉണ്ട്. 45- രാജ്യങ്ങൾ സഹായം വാഗ്ദാനം
ചെയ്തതായും പ്രസിഡന്റ് വ്യക്തമാക്കി.
തുർക്കിയിൽ ഇന്നലെ ഉണ്ടായ ഭുകമ്പത്തിൽ ഇതുവരെ 4300- ലധികം പേർക്ക് ജീവൻ നഷ്ടമായതായാണ് നിന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 15000- ലധികം പേർക്ക പരിക്കേറ്റിട്ടുണ്ട്. നിരവധി ചരിത്ര സ്മാരകങ്ങളാണ് ഭുകമ്പത്തിൽ നിലംപൊത്തിയത്.
Comments