തിരുവനന്തപുരം:സ്വർണവില ഇന്നും കൂടി. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 42,200 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇന്നലെ 42,120 രൂപയായിരുന്നു വില.
സ്വർണവില ഈ മാസം സർവകാല റെക്കോർഡിലെത്തിയിരുന്നു. ഫെബ്രുവരി രണ്ടിന് 42,880 രൂപ ആയിരുന്നു ഒരു പവന്റെ വില. തുടർന്ന് 4,5 തീയതികളിൽ വില കുറഞ്ഞിരുന്നു. ഇതിന് പിന്നലെ കഴിഞ്ഞ രണ്ട് ദിവസമായി വില വീണ്ടും വർദ്ധിച്ചിരിക്കുകയാണ്.
Comments