നാഗർകോവിൽ: കന്യകുമാരി ജില്ലയിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കലാവസ്ഥാവകുപ്പും,സംസ്ഥാന കാലാവസ്ഥവകുപ്പും മുന്നറിപ്പ് നൽകി. ഉച്ചയ്ക്ക് ശേഷം തീക്ഷ്ണത കുറഞ്ഞ ചാറ്റൽമഴയ്ക്ക് സാധ്യതയുണ്ടെന്നും കലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി.ഇന്ന് രാവിലെ 10 മണിക്കാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്.
തമ്ഴ്നാട്ടിലെ വിവിധയിടങ്ങളിൽ ഇടവിടാതെ പെയ്യുന്ന മഴയെ തുടർന്ന് വൻതോതിൽ കൃഷിനാശം സംഭവിച്ചു. തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മയിലാടുതുറൈ എന്നിവിടങ്ങളിലെ കർഷകർക്ക് തമിഴ്നാട് സർക്കാർ ഇന്നലെ ദുരിതാശ്വാസ ഫണ്ട് പ്രഖ്യാപിച്ചിരുന്നു.
വിളവിൽ 33 ശതമാനമോ അതിൽ കൂടുതലോ നഷ്ടമുണ്ടായാൽ ഹെക്ടറിന് 20,000 രൂപ നൽകുമെന്ന് തമിഴ് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രഖ്യാപിച്ചു. കാലവർഷക്കെടുതിയിൽ വിളനാശം ഉണ്ടായാൽ 3000 രൂപ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
Comments