മുംബൈ: മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഭീകരാക്രമണ ഭീഷണി. ഭീകര സംഘടനയായ ഇന്ത്യൻ മൂജാഹിദീനാണ് (ഐഎം) ഭീഷണിയുയർത്തിയത്. സംഭവത്തെ തുടർന്ന് പോലീസും സുരക്ഷാസേനയും ജാഗ്രതയിലാണ്.
ഇർഫാൻ അഹമ്മദ് ഷെയ്ഖ് എന്ന് സ്വയം പരിജയപ്പെടുത്തിയാണ് ഇയാൾ ഭീഷണി മുഴക്കിയത്. ഇന്ത്യൻ മുഹാജിദീൻ സംഘടനയിലെ അംഗമാണെന്ന് വെളിപ്പെടുത്തിയതായും വിമാനത്താവള അധികൃതർ പോലിസിന് നൽകിയ പരാതിയിൽ വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തിൽ സാഹർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Comments