മധുര : ഐസ്ക്രീമിനുള്ളിൽ ചത്ത തവളയെ കണ്ടെത്തി . തിരുപ്പ്ര കുന്ദ്രത്താണ് സംഭവം . ഐസ്ക്രീം കഴിച്ച മൂന്ന് കുട്ടികൾക്ക് ശാരീരികാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
ജാനകിശ്രീ , ഭർത്താവ് അൻബുസെൽവത്തോടൊപ്പം തിരുപ്പ്ര കുന്ദ്രത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പോയിരുന്നു. അവിടെ നിന്നാണ് മക്കളായ മിത്രശ്രീ (9), രക്ഷണശ്രീ (7), സഹോദരീപുത്രി ധരണിശ്രീ (3) എന്നിവർക്ക് ഐസ്ക്രീം വാങ്ങി നൽകിയത് .ഐസ്ക്രീം കഴിക്കുന്നതിനിടെ മിത്രശ്രീയാണ് കോണിനുള്ളിൽ ചെറിയ തവളയെ കണ്ടെത്തിയത്.
കുറച്ച് സമയത്തിന് ശേഷം, കുട്ടികൾക്ക് ഛർദ്ദിയും പനിയും പിടിപ്പെട്ടു. ഇവരെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ജാനകിശ്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ഇന്ത്യൻ ശിക്ഷാനിയമത്തിലെ 273-ാം വകുപ്പ് പ്രകാരം, ഹാനികരമായ ഐസ്ക്രീം കടയുടമ എസ്.ദുരൈരാജനെതിരെ പോലീസ് കേസെടുത്തു.
Comments