അഹമ്മദാബാദ് : മദ്യക്കുപ്പികളുമായി വന്ന കാർ അപകടത്തിൽപ്പെട്ടതിനു പിന്നാലെ സ്ഥലത്ത് മദ്യക്കുപ്പികൾക്കായി തിക്കും തിരക്കും . പടാനിലെ സിദ്ദ്പൂർ റോഡിൽ പുൻസനു സമീപം വിദേശമദ്യവും ബിയറുമായി വന്ന കാറാണ് അപകടത്തിൽപ്പെട്ടത് . കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു .
എന്നാൽ കാറിൽ ഉണ്ടായിരുന്നത് മദ്യമാണെന്ന് അറിഞ്ഞതോടെ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കാൻ പോലും ശ്രമിക്കാതെ നാട്ടുകാർ മദ്യക്കുപ്പികൾക്കായി നെട്ടോട്ടമോടുകയായിരുന്നു. പാന്റിന്റെ പോക്കറ്റിലും കൈയിലും കിട്ടാവുന്നത്ര കുപ്പികളും ടിന്നുകളും ബിയറുമായാണ് ആളുകൾ പോയത്. പത്ത് വിദേശ മദ്യകുപ്പികളും ബിയറും കിട്ടിയവരും കൂട്ടത്തിൽ ഉണ്ടായിരുന്നു. ഒടുവിൽ പോലീസ് എത്തിയാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത് . അതിനു ശേഷമാണ് കാറിലുണ്ടായിരുന്ന വിജയ്ഭായ് ബാബുഭായ് ദേശായി , ജിഗർഭായ് ഘനശ്യാം ഭായ് തക്കർ , റാത്തോഡ് ജയന്തിഭായി എന്നിവരെ ആശുപത്രിയിലാക്കിയത് .
Comments