കോട്ടയം: മദ്യലഹരിയിൽ അച്ഛനും മകനും തമ്മിലുണ്ടായ സംഘർഷത്തിനൊടുവിൽ റബ്ബർ കമ്പിന് തലയ്‌ക്കടിയേറ്റ് അച്ഛൻ മരിച്ചു. കോട്ടയം കുറവിലങ്ങാടാണ് സംഭവം. 69-കാരൻ ജോസഫിനെയാണ് വീട്ടുമുറ്റത്ത് തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജോസഫിന്റെ മകൻ ജോൺ പോളിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന ജോസഫും മകനും തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു. തുടർന്ന് ജോസ് കൈയിൽ കരുതിയിരുന്ന റബർ കമ്പ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അടിയേറ്റ് വീട്ടുമുറ്റത്ത് ബോധരഹിതനായി കിടന്ന പിതാവിന് ചലനം ഇല്ലെന്ന് രാവിലൊണ് ഇയാൾ തിരിച്ചറിഞ്ഞത്. പിന്നീട് അയൽവാസിയായ വീട്ടമ്മയെ വിളിച്ചുകൊണ്ട് വന്ന് പരിശോധന നടത്തിയപ്പോൾ ചലനമില്ലെന്നും മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
തുടർന്ന് നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്. പോലീസ് സംഘം നടത്തിയ ചോദ്യം ചെയ്യലിൽ മകൻ കുറ്റം സമ്മതിച്ചു. റബർ കമ്പ് കൊണ്ട് തലയ്‌ക്ക് അടിയേറ്റതിനെ തുടർന്ന് തലയ്‌ക്ക് പിന്നിൽ മുറിവുണ്ടായിട്ടുണ്ട്. രക്തം കട്ടപിടിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
Comments