ബെംഗളൂരു: കേന്ദ്രസർക്കാരിന്റെ അഭിമാന പദ്ധതിയായ ബെംഗളൂരു-മൈസൂർ എക്സ്പ്രസ് വേ മാർച്ച് ആദ്യവാരം പ്രധാനമന്ത്രി നരേന്ദ്ര മോദി
നാടിന് സമർപ്പിക്കും. ഭാരത്മാല പരിയോജനയുടെ (ബിഎംപി) ഭാഗമായി നിർമിക്കുന്ന എക്സ്പ്രസ് വേയുടെ ദൈർഘ്യം 119 കിലോമീറ്ററാണ്.
കഴിഞ്ഞയാഴ്ച്ച ഏഴു കിലോമീറ്റർ ദൈർഘ്യമുള്ള ശ്രീരംഗപട്ടണം ബൈപാസ് തുറന്നതോടെ പദ്ധതി പൂർത്തിയായിരുന്നു. തുടർന്ന് ഹൈവേയുടെ ഭൂരിഭാഗവും വാഹന ഗതാഗതത്തിന് തയ്യാറായി. പാലത്തിലെ ചില അറ്റകുറ്റ പണികൾ ഉടൻ പൂർത്തിയാക്കുമെന്നാണ് സൂചന.
ശ്രീരംഗപട്ടണം ബൈപ്പാസ് ജനുവരി 28ന് തുറന്നതിന് പിന്നാലെ മാണ്ഡ്യ ബൈപാസ് മൂന്ന് ദിവസം മുമ്പ് തുറന്നിരുന്നു. മൈസൂരു-കുടക് ഹൈവേ മാർച്ച് ആദ്യവാരം പ്രധാനമന്ത്രി മോദി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
Comments